Breaking News

ഹോസ്ദുർഗ്-പാണത്തൂർ-ഭാഗമണ്ഡല-മടിക്കേരി സംസ്ഥാനപാത ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാതയാക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

കാസർഗോഡിനു പുതിയ ദേശീയ പാതകൾ ഹോസ്ദുർഗ് പാണത്തൂർ-ഭാഗമണ്ഡല-മടിക്കേരി. ചേർക്കള-കല്ലടുക സംസ്ഥാന പാതകൾ, ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി, ദേശീയ പാതകൾ ആയി അപ്ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ഉപരി തലഗതാഗത മന്ത്രി നിതിൻ ഗഡ്കരി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്ക് ഉറപ്പ് നൽകി.

 പ്രസ്തുത റോഡുകൾ ഭാരത് മാല പദ്ധതിയിലുൾപ്പെടുത്തി ദേശീയപാത നിർമാണം ഉടൻ ആരംഭിക്കുവാൻ തയ്യാറാകണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്  നിതിൻ ഗഡ്കരിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എംപി  നിവേദനം നൽകിയതിനുള്ള  മറുപടിയായിരുന്നു  മന്ത്രിയുടെ ഉറപ്പ്.

No comments