Breaking News

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; വിജയം 99.37%


സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37% ആണ് വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ വിജയശതമാനം കൂടുതലാണ്. പരീക്ഷയ്ക്ക് 1,3,04,561 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 1,2,96,318 വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. രജിസ്റ്റര്‍ ചെയ്ത ആണ്‍കുട്ടികളില്‍ 99.13% പേരും പെണ്‍കുട്ടികളില്‍ 99.67% പേരും വിജയിച്ചു. 0.54% മേല്‍ക്കൈയാണ് പെണ്‍കുട്ടികള്‍ നേടിയിരിക്കുന്നത്. ഡല്‍ഹി മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം.


പരീക്ഷാ ഫലം cbseresults.nic.incbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം. 65,184 പേരുടെ ഫലം ഓഗസ്റ്റ് അഞ്ചിന് മാത്രമേ പ്രഖ്യാപിക്കൂ. വിജയികളില്‍ 1,50,152 പേര്‍ 90%-ന് മേല്‍ മാര്‍ക്ക് നേടി. 70,004 പേര്‍ക്ക് 95 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വെയ്‌റ്റേജ് നല്‍കിയാണ് ഫലപ്രഖ്യാപനം. 13 അംഗ പാനല്‍ നിശ്ചയിച്ച പ്രകാരം 10,11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കിന് 30% വീതവും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കിന് 40 ശതമാനവും വെയ്‌റ്റേജ് നല്‍കും. 30/30/40 എന്ന അനുപാതത്തിലാണ് വെയ്‌റ്റേജ് നല്‍കുക. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

No comments