Breaking News

''നന്ദി...നന്ദി... നന്ദി കാസർകോടൻ മണ്ണിനൊപ്പം ചേർന്നു നിന്ന നാളുകളോട് വിട പറയുന്നു...'' വികാരനിർഭരമായ വിടവാങ്ങൽ കുറിപ്പുമായി ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു


ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു സിവിൽ സപ്ലൈസ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന പശ്ചാത്തലത്തിൽ വികാരനിർഭരമായ വിടവാങ്ങൽ കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു..


ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ...


നന്ദി...നന്ദി... നന്ദി

ജില്ലാ കലക്ടർ എന്ന നിലയിൽ കാസർകോടൻ മണ്ണിനൊപ്പം ചേർന്നു നിന്ന നാളുകളോട് വിട പറയുന്നു...  ചുരുങ്ങിയ കാലയളവ് കൊണ്ട് ജന്മനാടിനൊപ്പം ഉള്ള ആത്മബന്ധം ഈ നാട് സമ്മാനിച്ചു... മാനവികതക്ക് ഭാഷയോ ദേശമോ എന്നു വ്യത്യാസമില്ലെന്നു പറയും പോലെ എന്നെ സ്നേഹിച്ച കാസർകോടിന്.. ഉദ്യോഗസ്‌ഥ ബന്ധത്തിന് അപ്പുറം സാഹോദര്യം കൊണ്ടും നിഷ്കളങ്കമായ ചേർത്തു നിർത്തൽ കൊണ്ടും കുറഞ്ഞ കാലത്തെ  ഔദ്യോഗിക ജീവിതം ധന്യമാക്കിയതിന്... സ്നേഹത്തിനൊപ്പം കാമ്പുള്ള വിമർശനങ്ങളിലൂടെ വഴി നടത്തിയതിന്... ജില്ലയുടെ സുസ്ഥിരതക്ക് ഒപ്പം ചേർന്നതിന്... ഭാഷ സംഗമ ഭൂമിയിൽ തുളുനാടിന്റെ ജാനപഥങ്ങൾക്കൊപ്പം സഞ്ചാരം സാധ്യമാക്കിയതിന്.. സ്നേഹത്തോടെ വഴി വെട്ടിയവർക്ക്... 

... എല്ലാത്തിനും നന്ദി.. വേര്പിരിയാൻ ആകാത്ത ആത്മബന്ധം കാസർകോടുമായി ഉണ്ടായിട്ടുണ്ട്...അറ്റു പോകാതെ അത് ഹൃദയത്തിൽ സൂക്ഷിക്കും..

ഇനി ഔദ്യോഗിക ജീവിതം ജന്മ നാട്ടിലാണ്.. പുതിയ വകുപ്പിൽ ഈ നാട് പകർന്നു നൽകിയ പാഠങ്ങൾ പ്രചോദനമാകും....എന്നും ഓർക്കും ഇന്നാട്ടിലെ ജനങ്ങളെ...നല്ല മനസിനെ.. ചേർത്തു നിർത്തലിനെ


സ്നേഹത്തോടെ യാത്ര പറയുന്നു.... 


ഡോ. ഡി. സജിത് ബാബു  ഐ എ എസ്

No comments