കെ എസ് യു മാലോത്ത് കസബ പൂർവ വിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കോപ്പ അമേരിക്ക ഫൈനൽ പ്രവചന മത്സര വിജയിയെ തിരഞ്ഞെടുത്തു
കെ എസ് യു മാലോത് കസബ പൂർവ വിദ്യാർത്ഥി വട്സപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കോപ്പ അമേരിക്ക ഫൈനൽ വിജയിയെയും, സ്കോറും കൃത്യമായി പ്രവചിച്ച സമ്മാന അർഹനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.വെള്ളരിക്കുണ്ട് കർഷക ക്ഷേമ സഹകരണ സംഘo പ്രസിഡന്റ് എൻ ടി വിൻസെന്റ് നറുക്കെടുപ്പ് നടത്തി.കിനാനൂർ കരിന്തളം പഞ്ചായത്തിൽ പെടുന്ന സുധീഷ് കൂളിപ്പാറയാണ് സമ്മാനർഹൻ.പെട്രോൾ വില വർധനവിൽ ഉള്ള പ്രതിഷേധം എന്ന നിലയിൽ അഞ്ച് ലിറ്റർ പെട്രോൾ സമ്മാനമായി നൽകുമെന്ന് കൂട്ടായ്മ അംഗം ഡാർലിൻ ജോർജ് കടവൻ പറഞ്ഞു. കോൺഗ്രസ് ബാളാൽ ബ്ലോക്ക് സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട്, പഞ്ചായത്ത് അംഗം പി സി രഘു നാഥൻ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല, സുബിത് ചെമ്പകശേരി, അമൽ പാരത്താൽ എന്നിവർ പങ്കെടുത്തു
No comments