Breaking News

അതിജീവന പ്രതിഷേധ സമരവുമായി കേരളാ വ്യാപാരിവ്യവസായി സമിതി പനത്തടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോടോംബേളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തി

ഒടയംചാൽ: കോവിഡ് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുക.T P R നിരക്ക് നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക മുതലായ ആവശ്യങ്ങളുയർത്തി കേരളാ വ്യാപാരിവ്യവസായി സമിതി സംസ്ഥാനവ്യാപകമായി പഞ്ചായത്ത് ഓഫീസുകൾക്കുമുന്നിൽ അതിജീവന പ്രതിഷേധസമരം നടത്തി. കെ.വി.വി.എസ്. പനത്തടി ഏരിയാകമ്മിറ്റിയുടെ  നേതൃത്വത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിനു മുമ്പിൽ നടത്തിയ സമരം കെ.വി.വി.എസ്.ജില്ലാ മ്മിറ്റി അംഗം എം.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു.  വിനോദ് സോമി, രാധാകൃഷ്ണൻ ചുള്ളിക്കര തുടങ്ങിയവർ സംസാരിച്ചു. മധുകുറ്റിയോട്ട് സ്വാഗതവും ടി.മനോജ് നന്ദിയും പറഞ്ഞു.

No comments