Breaking News

വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 90 കുപ്പി ഗോവൻ നിർമ്മിത വിദേശ മദ്യവുമായി ചിറ്റാരിക്കാലിൽ ഗൃഹനാഥൻ പോലീസ് പിടിയിൽ


ചിറ്റാരിക്കാൽ : വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 90 കുപ്പി ഗോവൻ നിർമ്മിത വിദേശ മദ്യവുമായി ഗൃഹനാഥനെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു.

പാലാവയൽ ഓടപ്പള്ളി യിലെ  പൊട്ടൻപ്ലാക്കൽ ബേബിജോസഫ് (53)ആണ് അറസ്റ്റിലായത്.


ലോക് ഡൗൺ സമയത്ത്‌ വിദേശ മദ്യശാലകൾ ഉൾപ്പെടെ ഉള്ള മദ്യ വിൽപ്പന ശാലകൾ അടഞ്ഞു കിടക്കുമ്പോൾ പാലാവയലിൽ വീട് കേന്ദ്രീകരിച്ചുകൊണ്ട് തകൃതിയായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന് ചിറ്റാരിക്കൽ സി. ഐ. കെ. പ്രേംസദന് രഹസ്യ വിവരം ലഭിച്ചിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ സി.ഐ യുടെ നിർദ്ദേശപ്രകാരം എസ്. ഐ. സുരേഷ് കയ്യൂർ, എ.എസ്. ഐ. സുരേന്ദ്രൻ,ബിജു, ദിലീപ് ചുണ്ട എന്നിവർ നടത്തിയ രഹസ്യ നീക്കത്തിലാണ്    ബേബി ജോസഫ് കുടുങ്ങിയത്.

പാലാവയൽ ഓടപ്പള്ളി  കേന്ദ്രീകരിച്ചുകൊണ്ട് വൻതോതിൽ വ്യാജ മദ്യം വിൽപ്പന നടത്തുന്ന  ആളാണ് പിടിയിലായ ബേബി ജോസഫ് എന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ ബേബി ജോസഫിനെ പോലീസ്  ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.

No comments