Breaking News

കരിന്തളത്തെ നാച്ചുറോപ്പതിക്ക് മെഡിക്കൽ അക്കാദമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം: കെ.ആർ.എം.യു


കാഞ്ഞങ്ങാട്: അസംഘടിതമേഖലയിലെ ക്ഷേമനിധിയിൽ ഉൾപ്പെട്ട പ്രാദേശീക മാധ്യമപ്രവർത്തകരെയും പുതിയതായി ചേരാനുള്ള പ്രാദേശിക മാധ്യമപ്രവർത്തകരെയും   സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നും തറക്കല്ലിൽ ഒതുങ്ങിയ കരിന്തളത്തെ നാച്യുറോപ്പതിക്‌ മെഡിക്കൽ അക്കാദമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും കെ.ആർ എം.യു ജില്ലാ കമ്മറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

കോട്ടച്ചേരി പഴയ ബസ്സ്റ്റാൻഡ് കം ഷോപ്പിംഗ്  ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ ടി കെ നാരായണന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ വി സുരേഷ്‌ കുമാർ പ്രവർത്തനങ്ങൾ റിപ്പോർട്ട്‌ ചെയതു. സംസ്ഥാന നേതാക്കളായ പീറ്റർ എഴിമല, ഉറുമീസ്‌ തൃക്കരിപ്പുർ എന്നിവർ സംഘടനാപ്രവർത്തനങ്ങൾ  റിപ്പോർട്ട്‌ ചെയ്‌തു. ജില്ലാ കമ്മറ്റിയംഗങ്ങളായ  എം വി ഭരതൻ,  അനിൽപുളിക്കാൽ,  പികെ അഷറഫ്‌  എ വി പ്രഭാകരൻ,  , കെ ജയരാജൻ, കെ അബ്ദുൾ ജാഫർ, സുധീഷ്‌ പുങ്ങംചാൽ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു അസുഖമായതിനാൽ ജില്ലാ കമ്മറ്റിയോഗത്തിൽ  പങ്കെടുക്കാൻ കഴിയാത്ത   റീനാവർഗീസ്‌, ശ്യാംബാബു, ഫായീസ്‌ ബീരിേ്ച്ചരി, മുഹമ്മദ്‌ ആസിഫ്‌, കൃഷ്‌ണദാസ്‌ എന്നിവർക്ക്‌ ലീവ്‌ അനുവദിച്ചു 

 പ്രവർത്തനസൗകര്യത്തിനായി  തൃക്കരിപ്പുർ, നിലേശ്വരം , കാഞ്ഞങ്ങാട്‌ വെള്ളരിക്കുണ്ട്‌. ചെർക്കള,കുമ്പള എന്നിവിടങ്ങളിൽ മേഖലകമ്മറ്റികൾ ആഗസ്‌റ്റ്‌ 15 നകം രൂപീകരിക്കും  മേഖലാ കമ്മറ്റികളുടെ കീഴിൽ  സാശ്രയ സംഘങ്ങൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കും രൂപം നൽകാനും തീരുമാനിച്ചു.

പത്രദൃശ്യ മാധ്യമ ഓൺലൈൻ പ്രവർത്തകരുടെ ക്ഷേമം മുൻ നിർത്തി സഹകരണ സംഘം രൂപീകരിക്കാനുള്ള  പ്രവർത്തനങ്ങൾ സംസ്ഥാന കമ്മറ്റിയുടെ അനുമതിയോടെ നടത്താൻ തിരുമാനിച്ചു.

മെമ്പർഷിപ്പ്, ക്ഷേമനിധി ക്യാമ്പയിൽ പ്രവർത്തനങ്ങൾ  ഒക്‌ടോബറിനകം പുർത്തിയാക്കാൻ തീരുമാനിച്ചു.  ജില്ലാ സെക്രട്ടറി എ.വി സുരേഷ്  സ്വാഗതവും ജില്ല ട്രഷറർ ബാബു കോട്ടപ്പാറ നന്ദിയും പറഞ്ഞു.

No comments