Breaking News

കിനാനൂർ കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക കെട്ടിടം യാഥാർത്ഥ്യമാകുന്നു: കാസർഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ സ്ഥലം സന്ദർശിച്ചു


കരിന്തളം: മലയോര പ്രദേശമായ വെള്ളരിക്കുണ്ട് താലൂക്കിലെ 100 കണക്കിന് ജനങ്ങൾ ദിനേന ചികിത്സക്കായി ആശ്രയിക്കുന്ന കിനാനൂർ -കരിന്തളം കുടുംബാരോഗ്യ കേന്ദ്രം സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ്. 1987ലെ ആരംഭിച്ച കരിന്തളം പ്രാഥമികാരോഗ്യകേന്ദ്രം പിന്നീട് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. രണ്ടു ചെറിയ കെട്ടിടത്തിലാണ് ഇന്നും പ്രവർത്തിക്കുന്നത് നിലവിൽ 4 ഡോക്ടർമാരും ആവശ്യമായ സ്റ്റാഫും ഇവിടെയുണ്ട്.

 കിനാനൂർ-കരിന്തളത്തിനുപുറമേ കോടോം-ബേളൂർ, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി  പഞ്ചായത്തുകളിൽ നിന്നും ദിവസേന 200ലധികം രോഗികൾ ഇവിടെ ചികിത്സക്കായി എത്തുന്നുണ്ട്.  കാസർകോട് വികസന വികസന പാക്കേജിൽ നിന്നും പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ മൂന്ന് കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് പ്രാഥമിക പ്ലാനും എസ്റ്റിമേറ്റും സമർപ്പിച്ചിരുന്നു. 

ഇതിനെ തുടർന്ന്

 കാസർഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി. രാജ്മോഹനൻ വെള്ളിയാഴ്ച്ച കരിന്തളം ആശുപത്രിയും പുതിയ കെട്ടിടം പണിയാനുദ്ദേശിക്കുന്ന ഭൂമിയും സന്ദർശിച്ചു.  പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത്ത്കുമാർ കെ വി , പഞ്ചായത്ത് സെക്രട്ടറി എൻ മനോജ്, മെഡിക്കൽ ഓഫീസർ ഡോ.ജിഷ മുങ്ങത്ത് എന്നിവർ സന്നിഹിതരായി.

No comments