Breaking News

മലയോരത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുമ്പോഴും വെള്ളരിക്കുണ്ട് ബീവറേജിന് മുന്നിൽ ആൾക്കൂട്ടവും തിരക്കും.. നിയന്ത്രിക്കാനാവാതെ പോലീസ്..



വെള്ളരിക്കുണ്ട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭൂരിഭാഗം വ്യാപാരികളും കടകളടച്ച്

വീട്ടിലിരിയ്ക്കുമ്പോഴും ബിവറേജിൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി കച്ചവടം

പൊടിപൊടിക്കുന്നു. യാതൊരു സാമൂഹ്യഅകലവും പാലിക്കാതെ ജനങ്ങൾ കൂട്ടമായി

നിൽക്കുന്ന കാഴ്ച്ചയാണ് വെള്ളരിക്കുണ്ട് ബിവറേജിൻ്റെ മുന്നിലുള്ളത്. പോലീസ് സ്ഥലത്തെത്തി നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ക്യൂവിൽ സാമൂഹ്യ അകലം പാലിക്കപ്പെടുന്നില്ല. ശനി, ഞായർ ദിവസങ്ങളിൽ ബിവറേജ് അവധി ആയതിനാലും, നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗത്തെ മദ്യഷാപ്പുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കാത്തതിനാലും വെള്ളരിക്കുണ്ടിൽ മദ്യം വാങ്ങാൻ വൻ ആൾക്കൂട്ടമാണ് ഇന്ന് കാണപ്പെട്ടത്.

മലയോരത്ത് നിയന്ത്രണങ്ങൾ ശക്തമായി തുടരുമ്പോഴും ഇതൊന്നും ബിവറേജിന് ബാധകമല്ലേ എന്നാണ് നാട്ടുകാർ ചോദിയ്ക്കുന്നത്.

No comments