Breaking News

സിപിഎം പിന്തുണയുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച പ്രവർത്തകർ പരപ്പയിൽ ധർണ നടത്തി


സിപിഎം പിന്തുണയുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച  പ്രവർത്തകർ പരപ്പയിൽ   ധർണ നടത്തി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ ധർണ്ണ ഉദ്ഘാടനം ചെയ്തു. 

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് കേരള സർക്കാരും, സിപിഎമ്മും സ്വീകരിക്കുന്നതെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സിപിഎം പ്രവർത്തകരിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത് എന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്ന സമീപനം സർക്കാരും, സിപിഎമ്മും  അവസാനിപ്പിച്ചില്ല എങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ആയി യുവമോർച്ച മുന്നോട്ടുപോകുമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് രാഹുൽ  പറഞ്ഞു.പ്രമോദ് വർണ്ണം, ഹരികൃഷ്ണൻ കെ,കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.  യദുരാജ്, സതീശൻ എന്നിവർ നേതൃത്വം നൽകി

No comments