Breaking News

ലീഡർ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്ത്‌ ഡോമിസിലറി കെയർ സെന്ററിലേക്ക് ഭക്ഷണ പൊതികൾ കൈമാറി


അശരണരെയും, ദാരിദ്ര്യം അനുഭവിക്കുന്നവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹിയായ ഭരണാ ധികാരിയായിരുന്നു ലീഡർ കെ കരുണാകരനെന്ന് ലീഡർ സ്മാരക സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ വിനോദ് കുമാർ പള്ളയിൽ വീട്. ബളാൽ പഞ്ചായത്ത്‌ ഡോമിസിലറി കെയർ സെന്ററായ വെള്ളരിക്കുണ്ട് എലിശബത്ത് സ്കൂളിൽ കോവിട് രോഗികൾക്ക് ഒരു ദിവസത്തെ ഭക്ഷണം വിതരണം ഉത്ഘാടനം ചെയ്യുകയാരിക്കുന്നു അദ്ദേഹം. ലീഡർ സ്റ്റഡി സെന്റർ വെള്ളരിക്കുണ്ട് താലുക്ക് ചെയർമാൻ ബാലചന്ദ്രൻ പി കെ അധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷ് കെ കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.ബാളാൽ മണ്ഡലം പ്രസിഡന്റ്‌ എം പി അപ്പച്ചൻ, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ കെ കരുണാകരൻ നായർ, സുരേഷ് ഫിലിപ്പ് കള്ളാർ, സുരേന്ദ്രൻ ബാളാൽ, അഡ്വ പി മോഹനൻ,സുരേന്ദ്രൻ അരീങ്കല്ല്,കുമാരി ചുള്ളി, സരസ്വതി,ഡാർലിൻ ജോർജ് കടവൻ എന്നിവർ സംബന്ധിച്ചു.

No comments