മലയോരത്തെ വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുമെന്ന് നിയമസഭയിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എക്ക് വൈദ്യുത മന്ത്രിയുടെ ഉറപ്പ്
ഇന്നാരംഭിച്ച കേരള നിയമസഭാ സമ്മേളനത്തിൽ കിഴക്കൻ മലയോര മേഖലയിലെ രാജപുരം, ബളാന്തോട്, ഭീമനടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി തടസ്സങ്ങളും വോൾട്ടേജ് ക്ഷാമവും മൂലം പ്രയാസങ്ങൾ നേരിടുന്നുണ്ടെന്ന് എം.എൽ.എ യ്ക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി മറുപടി നൽകി.
ഇത് പരിഹരിക്കുന്നതിന് ലൈൻ നീ കണ്ടക്ടറിംഗ് ട്രാൻസ് ഫോർമർ സ്റ്റാൻഡേർഡൈ സേഷൻ, ലൈൻ റീ റൂട്ടിംഗ്, ലൈൻ കൺവർഷൻ, പുതിയ ട്രാൻസ് ഫോർമർ സ്ഥാപിക്കൽ എന്നീ പ്രവർത്തികൾ അടിയന്തിരമായി നടത്തി വൈദ്യുത വിതരണത്തിലെ തടസ്സങ്ങളും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
അമ്പലത്തറ 220 കെ.വി സബ്സ് റ്റേഷനിൽ നിന്നും ബേളൂർ 33 കെ വി സബ് സ്റ്റേഷനിലേക്കുള്ള ഭൂഗർഭ കേബിളും ലൈനും ചേർത്തു കൊണ്ടുള്ള പുതിയ ഫീസറിന് ഭരണാനുമതി ലഭിച്ച് തുടർ നടപടി സ്വീകരിക്കാത്തത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ കുറ്റിക്കോലിൽ പുതുതായി സ്ഥാപിക്കുന്ന 110 കെവി സബ് സ്റ്റേഷനിൽ നിന്ന് രാജപുരം 33 കെ വി സബ് സ്റ്റേഷനിലേക്ക് ഇൻ്റർ ലിങ്കിംഗ് ലൈൻ വലിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
No comments