സാമ്പത്തിക പ്രതിസന്ധി; വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തേവിക്കോണം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു.
സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പ്.
കൊവിഡ് കാല പ്രതിസന്ധിയെ തുടര്‍ന്നാണ് മരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കാര്യമായ സാമ്പത്തിക ബാധ്യത രണ്ട് വര്‍ഷത്തിനിടയില്‍ വിജയകുമാറിന് ഉണ്ടായി. 15 ലക്ഷം ബാധ്യതയായി ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും സുഹൃത്തുകള്‍.
വിജയകുമാര്‍ വാടക വീട്ടില്‍ ആണ് കഴിഞ്ഞിരുന്നത്. ആറ് മാസമായി വാടക കൊടുത്തിരുന്നില്ല. ഭാര്യയും പത്താം ക്ലാസില്‍ പഠിക്കുന്ന മകളുമുണ്ട്. തുടര്‍ച്ചയായി വ്യാപാരികളുടെ ആത്മഹത്യയില്‍ കേരളത്തിലെ വ്യാപാരി സംഘടനകള്‍ പ്രതിഷേധിക്കുമെന്നും വിവരം.
No comments