Breaking News

നിർത്തിവെച്ച മംഗളൂർ- കോയമ്പത്തൂർ ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ ജൂലൈ 24 മുതൽ സർവ്വീസ് പുനരാരംഭിക്കുന്നു


കോവിഡിനെ തുടർന്ന് 2020 മാർച്ച് 23 മുതൽ സർവ്വീസ് നിർത്തിവെച്ച തീവണ്ടി മംഗളൂർ - കോയമ്പത്തൂർ ഇൻ്റ ർസിറ്റി സൂപ്പർഫാസ്റ്റ് 16 മാസത്തിന് ശേഷം ജൂലൈ 24 മുതൽ സർവ്വീസ് പുനരാരംഭിക്കുന്നു.

 ദിവസേനയുള്ള ഈ തീവണ്ടിക്കും മുൻകൂർ റിസർവേഷൻ ടിക്കറ്റ് മാത്രമാണ് യാത്രയ്ക്ക് അനുവദിക്കുന്നത്. ജൂലൈ 24ന് രാവിലെ 11.05ന് മംഗളൂരിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.29 ന് പയ്യന്നൂരിലും, വൈകിട്ട് 06.20ന് കൊയമ്പത്തൂരിലും എത്തിച്ചേരും. തിരിച്ച് ജുലൈ 25 മുതൽ  കോയമ്പത്തൂരിൽ നിന്ന് രാവിലെ 6.05 ന് പുറപ്പെടുന്ന തീവണ്ടി രാവിലെ 11.14 ന് പയ്യന്നൂരിലും,  ഉച്ചയ്ക്ക് 01.15 ന് മംഗളൂരിലും എത്തിച്ചേരും.

No comments