Breaking News

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ജയില്‍ മാറ്റണം; കേന്ദ്രത്തിന് കത്തയച്ച് കസ്റ്റംസ്



തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയില്‍ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കസ്റ്റംസ്. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മുഖേനയാണ് കസ്റ്റംസ് കേന്ദ്രത്തിന് കത്തയച്ചത്.


പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മൂന്നുപേര്‍ നിരന്തരമായി പീഡിപ്പിച്ചെന്ന മൊഴിയില്‍, പ്രതിക്ക് മാനസിക-ശാരീരിക പീഡനം ഉണ്ടാകരുതെന്നും സംരക്ഷണം ഒരുക്കണമെന്നും കോടതി ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

No comments