ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ നെറ്റ് വർക്ക് ലഭ്യമാക്കണം: ജനകീയ വികസന മുന്നണി
ചിറ്റാരിക്കാൽ: കോവിഡ് കാലമായതിനാൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു. ഫോൺ സൗകര്യങ്ങൾ ഇല്ലാത്ത പല വിദ്യാർത്ഥികൾക്കും സന്നദ്ധ സംഘടനകളും അധ്യാപകരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ഫോണുകൾ വിതരണം ചെയ്തു കഴിഞ്ഞു. എന്നാൽ പല സ്ഥലങ്ങളിലും നെറ്റ് വർക്ക് ഇല്ലാത്തത് ഫോൺ ഉണ്ടെങ്കിലും ക്ലാസുകളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് തടസമായി നിൽക്കുന്നു. പല സ്വകാര്യ ഇൻ്റെർനെറ്റ് സംവിധാനങ്ങളും വേഗത വളരെ കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ വളരെ അടിയന്തിരമായി ഇടപെടണമെന്ന് ജനകീയ വികസന മുന്നണി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഓൺലൈനിൽ നടന്ന യോഗത്തിൽ മണ്ഡലം ചെയർമാൻ ജിജോ പി ജോസഫ് അധ്യക്ഷത വഹിച്ചു. ഡിഡി എഫ് സൈബർ വിഭാഗം കൺവീനർ ജയ്സ് ഫിലിപ്പ്, മോഹനൻ കോളിയാട്ട്, ബിനോയ് തോട്ടം, പ്രസാദ് എൻ ആർ, ജോസഫ് അടിച്ചിലാമാക്കൽ എന്നിവർ സംസാരിച്ചു.
No comments