Breaking News

കോവിഡ് വ്യാപനം ; നീലേശ്വരം നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ


കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തില്‍ നീലേശ്വരം നഗരസഭ സി. കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭാ കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു. വാര്‍ഡുകളില്‍ ജൂലൈ അഞ്ച്, ആറ്, ഏഴ് തീയ്യതികളില്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്തും. ജൂലൈ അഞ്ചിന് തൈക്കടപ്പുറം പിഎച്ച്‌സി, ആറിന് റോട്ടറി ഹാള്‍, ഏഴിന് ബോട്ട്‌ജെട്ടി എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ കോവിഡ് പരിശോധനാ ക്യാമ്പുകള്‍ നടക്കും.


നഗരസഭ പ്രദേശത്തെ അവശ്യ വസ്തുക്കള്‍ മാത്രം വിലക്കുന്ന കടകള്‍ വൈകുന്നേരം ഏഴ് വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി.

തുണിക്കടകള്‍, ബുക്ക് സ്റ്റാളുകള്‍, ചെരുപ്പ് കടകള്‍ വെള്ളിയാഴ്ചകളില്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി കട എന്നിവിടങ്ങളില്‍ 25 ശതമാനം ജീവനക്കാരെ വെച്ച് അനുവദനീയമായ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാര്‍സലും ഹോം ഡെലിവറിയും മാത്രം അനുവദിക്കും. തട്ടുകടകള്‍ പൂര്‍ണമായും നിരോധിച്ചു.

യോഗത്തില്‍ നഗരസഭാചെയര്‍ പേഴ്‌സണ്‍ ടി വി ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ടി.പി. ലത, നഗരസഭാ സെകട്ടറി സി.കെ. ശിവജി, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ. ജമാല്‍ അഹമ്മദ്, സെക്ടറല്‍ മജിസ്‌ട്രേട്ട് ഇസ്മയില്‍ പി. , നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ. പ്രകാശന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു

No comments