Breaking News

നീറ്റ് പരീക്ഷ സെപ്തംബര്‍ 12ന്; നാളെ മുതല്‍ അപേക്ഷിക്കാം



ന്യൂഡല്‍ഹി | മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് സെപ്തംബര്‍ 12ന് നടത്തും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരീക്ഷ. അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകുന്നേരം അഞ്ച് മുതല്‍ തുടങ്ങും. എന്‍ടിഎ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം

സാമൂഹിക അകലം ഉറപ്പ് വരുത്താനായി പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 198 നഗരങ്ങളിലായാണ് ഇത്തവണ പരീക്ഷ നടത്തുക. 2020ല്‍ 155 നഗരങ്ങളിലായി 3862 പരീക്ഷ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷകേന്ദ്രങ്ങളില്‍ നിന്ന് മാസ്‌കുകള്‍ നല്‍കും. രജിസ്‌ട്രേഷന്‍ സമയത്തും പരീക്ഷ സമയത്തും ആവശ്യമായ കൊവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പ് വരുത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.



No comments