Breaking News

എൻ.ജി.ഒ യൂണിയൻ 12 ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ കൈമാറി


കാസറഗോഡ്: കോവിഡ് പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസരംഗത്ത് കേരളം വിസ്മയകരമായ നേട്ടമാണ് കൈവരിച്ചത്. ഒന്നാം ഘട്ടലോക് ഡൗൺ സമയത്ത് വിക്ടേഴ്സ്ചാനലിന്റെ സാധ്യതകൾ ഉപയോഗിച്ച് പൊതുജന പങ്കാളിത്തത്തോടെ മുഴുവൻവിദ്യാർത്ഥികളിലേക്കും  അറിവ് പകരാനുള്ള പ്രവർത്തനത്തിൽ 50 ലക്ഷം രൂപ സംഭാവന ചെയ്ത കേരള എന്‍ ജി ഒ യൂണിയൻ രണ്ടാം ഘട്ടത്തിൽ മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളാണ് സമാനതകളില്ലാത്ത ഈപ്രവർത്തനത്തിലേക്ക് സംഭാവന നൽകുന്നത്. പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലാ കമ്മിറ്റി ജീവനക്കാരില്‍ നിന്നും ശേഖരിച്ചു നൽകുന്ന 12ലക്ഷം രൂപ വിലവരുന്ന ഡിജിറ്റൽ പഠനോപകരണങ്ങൾ വിദ്യാഭ്യാസ വകുപ്പിന്  കൈമാറി. കാസറഗോഡ് പ്ലാനിംഗ് ഹാളി‍ല്‍ ഉദുമ എം എല്‍ എ സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽഡിജിറ്റൽ ഉപകരണങ്ങൾ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്  കാസറഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ പുഷ്പ കെ വി.ക്ക് കൈമാറി. യുണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ ആശംസ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി കെ.പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് കെ.ഭാനുപ്രകാശ് അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ കെ.അനിൽകുമാർ നന്ദി പറഞ്ഞു.

No comments