Breaking News

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയില്‍




നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും, മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും സമര്‍പ്പിച്ച അപ്പീലുകളില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. വാദം കേള്‍ക്കവേ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.





തിരുവനന്തപുരം സി.ജെ.എം കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്ന് വന്‍ തിരിച്ചടി നേരിട്ട ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തിയത്. ഇടത് സര്‍ക്കാരിനും പ്രതികളായ മന്ത്രി വി. ശിവന്‍ക്കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്ക് സുപ്രിംകോടതി കാത്തുവച്ചിരിക്കുന്നത് എന്തെന്ന് ഇന്നറിയാം.




കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി ഇതിനെ എതിര്‍ത്തിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും, എം.ആര്‍. ഷായും ഒരുപോലെ വിമര്‍ശനമുയര്‍ത്തിയ കേസില്‍, വിധിയിലെ പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും മന്ത്രി വി. ശിവന്‍ക്കുട്ടിക്കും അടക്കം നിര്‍ണായകമാണ്.

കേസ് പിന്‍വലിക്കുന്നതിന് പിന്നിലെ പൊതുതാത്പര്യമെന്തെന്ന് പലവട്ടം കോടതി ആരാഞ്ഞിരുന്നു. എം.എല്‍.എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്നും, എന്ത് സന്ദേശമാണ് നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നുമുള്ള വിമര്‍ശനം ശ്രദ്ധേയമാണ്. അപ്പീലുകള്‍ തള്ളിയാല്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുമെന്നാന്‍ സാധ്യതയുണ്ട്

No comments