ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട്ഫോൺ,ലാപ്ടോപ്പ് എന്നിവ സർക്കാർ സൗജന്യമായി വിതരണം ചെയ്യണമെന്നാവശ്യം: എസ്.സി-എസ്.ടി മോർച്ച ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
ചിറ്റാരിക്കാൽ: എസ്.സി-എസ്.ടി മോർച്ച തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനാവിശ്യമായ ലാപ്ടോപ്പ്/സ്മാർട്ട് ഫോൺ എന്നിവ കേരള സർക്കാർ സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിറ്റാരിക്കാൽ എ.ഇ.ഒ ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു, ബി.ജെ.പി തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സി വി സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. എസ്.സി.എസ് ടി മോർച്ച വെസ്റ്റ് എളേരി പ്രസിഡണ്ട് നിധിൻ കെ വി എളേരിതട്ട് അധ്യക്ഷം വഹിച്ചു, കർഷകമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ബേബി ഫ്രാൻസിസ് , മൈനൊരിറ്റി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് പടിഞ്ഞാറേൽ, പ്രൊഫസർ സിജോ തെരുവപ്പുഴ എനിവർ ധർണ്ണക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു, എസ്.സി.എസ് ടി മോർച്ച വെസ്റ്റ് എളേരി ജനറൽ സെക്രട്ടറി ഷിജു നരമ്പചേരി സ്വാഗതവും പറഞ്ഞു.
No comments