Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വെള്ളരിക്കുണ്ട് കാസിനോ ഓഡിറ്റോറിയത്തിൽ വച്ച് മറ്റന്നാൾ നടത്താൻ നിശ്ചയിച്ചിരുന്ന കോവിഡ് പരിശോധന നാളേക്ക് മാറ്റി


വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് കാസിനോ ഓഡിറ്റോറിയത്തിൽ മറ്റന്നാൾ (21.07.2021) നടത്താൻ നിശ്ചയിച്ചിരുന്ന കോവിഡ് ടെസ്റ്റ്, അന്ന് പൊതു ഒഴിവായതിനാൽ നാളെ (20.07. 2021 ) ചൊവ്വാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു. സ്ഥലം വെള്ളരിക്കുണ്ട് കാസിനോവിൽ തന്നെയാണ്. നാളത്തെ ടെസ്റ്റ് ഈ ആഴ്ചത്തെ TPR നിരക്കിൽ കൂടി പരിഗണിഗണിക്കുന്നതിനാൽ മുൻ നിർദ്ദേശങ്ങിൽ നിന്നും വ്യത്യസ്ഥമായി 9, 10 വാർഡുകളിൽ നിന്നും ചുരുങ്ങിയത് 200 വീതം പേരെ പങ്കെടുപ്പിക്കണം. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ടെസ്റ്റ് ചെയ്യാൻ ബാക്കിയുള്ള മുഴുവൻ വ്യാപാരികൾ, ഓട്ടോ-ടാക്സി ജീവനക്കാർ, ചുമട്ട്തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, സഹകരണ ജീവനക്കാർ, കൈ തൊഴിലുകാർ, കോവിഡ് ലക്ഷണമുളളവർ, പോസിറ്റീവ്കാരുമായി പ്രാഥമിക സമ്പർക്കം പുലർത്തി ഏഴ് ദിവസം ക്വാറന്റയിനിൽ കഴിഞ്ഞവർ മുതലായവർ മേൽ വാർഡുകളിൽ നിന്നും മറ്റിതര വാർഡുകളിൽ നിന്നും പങ്കെടുക്കണം. രണ്ട് കൗണ്ടറുകളിൽ നിന്നും ഒരേ സമയം ടെസ്റ്റ് നടക്കും. RTPCR, ആന്റിജൻ ടെസ്റ്റുകൾ നടക്കും.

രജിസ്ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും.

ടെസ്റ്റിന് ആളുകളെ എത്തിക്കാൻ പഞ്ചായത്തംഗങ്ങളും , വാർഡ്-കസ്റ്റർ തല ജാഗ്രതാ സമിതിയംഗങ്ങളും അടിയന്തിരമായും ചെയ്യണമെന്ന നിർദ്ദേശമുണ്ട്.

ജൂലൈ 22, 23, 24 തിയതികളിലെ ടെസ്റ്റ് മാറ്റമില്ലാതെ നടക്കുമെന്ന്

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി അറിയിക്കുന്നു.

No comments