കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപണം: ഓണ്‍ലൈന്‍ കച്ചവടം തടഞ്ഞ് കുന്നുംകൈയിലെ വ്യാപാരികള്‍
കുന്നുംകൈ: ആമസോണ്‍ ഫ്ലിപ്കാര്‍ട്ട് എന്നീ കുത്തക കമ്പനികളുടെ ഓണ്‍ലൈന്‍ വ്യാപാരം വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് ഭാരവാഹികള്‍ തടഞ്ഞു. കോവിഡിൻ്റെ പേരിൽ അധികാരികൾ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുമ്പോൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓൺലൈൻ കച്ചവടം നിർബാധം തുടരുകയാണെന്ന് വ്യാപാരികൾ പറയുന്നു. വീടുകളില്‍ വ്യാപാരം നടത്തിവരികയായിരുന്ന കമ്പനി പ്രതിനിധിയെയാണു കുന്നുംകൈ ടൌണില്‍ യൂനിറ്റ് പ്രസിഡന്റ് എ ദുല്‍കിഫിലിയുടെ നേതൃത്വത്തില്‍ വ്യാപാരം തടഞ്ഞത്. കോവിഡ് വാക്സിന്‍ എടുക്കാത്തവരും കൊവിഡ് പരിശോധന നടത്താതെയാണ് വില്‍പ്പന നടത്തുന്നതെന്ന് യൂനിറ്റ് ഭാരവാഹികള്‍ പറഞ്ഞു. ഇത്തരത്തിലുള്ള വ്യാപാരം ഇനിയും തടയുമെന്ന് ഇവര്‍ പറഞ്ഞു. സെക്രട്ടറി കെ മന്‍സൂര്‍ ,കെ ഷാജു ജേക്കബ്, ശ്രീജിത്ത് മൌക്കൊട്, ഒ.ടി മജീദ്, സജോ എന്നിവര്‍ സംബന്ധിച്ചു
No comments