Breaking News

പരപ്പ പ്രിയദർശിനിയുടെ യൂത്ത്കെയർ കോവിഡ് എമർജൻസി വാഹനത്തിന് നേരെ ആക്രമണം വാഹനത്തിൽ പതിപ്പിച്ച സ്റ്റിക്കറുകൾ നശിപ്പിച്ചു


പരപ്പ: കോവിഡ് നെഗറ്റീവ് ആയ ആളുടെ വീട്ടിൽ അണുനശീകരണം നടത്തിയതിനു ശേഷം സന്ധ്യയോടെ പരപ്പയിൽ മീൻ മാർക്കറ്റിനു സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയാണ് സാമൂഹ്യദ്രോഹികളുടെ ആക്രമണം ഉണ്ടായത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി  ഏർപ്പെട്ട് കൊണ്ടിരുന്ന പ്രിയദർശിനിയുടെ പ്രവർത്തനങ്ങളിൽ വിറളിപൂണ്ടവരാണ് ഇത്തരം  സാമൂഹ്യദ്രോഹ പ്രവർത്തനങ്ങൾ ചെയ്തതെന്ന് ഫോറം പ്രസിഡണ്ട് സിജോ പി ജോസഫ് , സെക്രട്ടറി അനൂപ് എന്നിവർ അഭിപ്രായപ്പെട്ടു. ഇത്തരം സാമൂഹ്യദ്രോഹ പ്രവർത്തനങ്ങൾ കൊണ്ടൊന്നും പ്രിയദർശിനിയുടെ പ്രവർത്തനങ്ങളെ തളർത്താനാകില്ലെന്നും സാമൂഹ്യ വിരുദ്ധരെ പൊതുജനം ഒറ്റപ്പെടുത്തണമെന്നും കൂടുതൽ ശക്തമായി ജനങ്ങൾക്ക് ഇടയിൽ പ്രിയദർശിനിയുടെ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും പ്രിയദർശിനി ഭാരവാഹികൾ പറഞ്ഞു.

No comments