അകാലത്തിൽ വിടവാങ്ങിയ ധീരജവാൻ കാഞ്ഞങ്ങാട് മഡിയനിലെ നിതിൻ നാരായണന്റെ സ്മരണയ്ക്കായി ഫോഗിങ് മെഷീൻ നൽകി കൂട്ടുകാർ
കാഞ്ഞങ്ങാട് : രാഷ്ട്രസേവനത്തിനിടെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മഡി യനിലെ ധീര ജവാൻ നിതിൻ നാരായണന്റെ സ്മരണയ്ക്കായി കൂട്ടുകാർ അജാനൂർ പഞ്ചായത്തിലെ നാലാം വാർഡിലേക്കായി ഫോഗിങ് മെഷീൻ വാങ്ങി നൽകി. നാലാം വാർഡിൽ ഡെങ്കിപ്പനിക്കു കാരണമാകുന്ന കൊതുകുകളെ കണ്ടെത്തിയിരിക്കുന്ന തിനാലും നിരവധി പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനാലും വളരെയധികം ജാഗ്രത പുലർത്തേണ്ട സ്ഥിതിയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊതുകുകളുടെ ഉറവിട നശീകരണ ത്തിനും അണു നശീകരണത്തിനും ഉതകുന്ന രീതിയിലുള്ള മെഷീനാണ് നിതിൻ നാരായണന്റെ സ്മരണാർത്ഥം കൂട്ടുകാർ വാങ്ങി നൽകിയിരിക്കുന്നത്. മഡിയൻ കൂലോം പരിസരത്ത് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ,അജാനൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സി. കുഞ്ഞാമിന എന്നിവർ ചേർന്ന് അജാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. രമേശന്റെ സാന്നിധ്യത്തിൽ നിതിൻ നാരായണന്റെ കൂട്ടുകാരിൽ നിന്നും ഫോഗിങ് മെഷീൻ ഏറ്റുവാങ്ങിഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പരിസരപ്രദേശങ്ങളിലെ കൊതുക് ഉറവിട കേന്ദ്രങ്ങൾ കണ്ടെത്തി നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
No comments