Breaking News

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ഭാര്യമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജോലിയിൽ നിന്നും ഒഴിവായി


കാസർഗോഡ്:  പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ താൽക്കാലിക ജോലിയിൽ നിന്നും ഒഴിവായി. നിയമനം വിവാദമായതിനു പിന്നാലെയാണ് മൂവരും ജോലി രാജിവെച്ചിരിക്കുന്നത്. സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ഇവർക്ക് ജോലി വാഗ്ദാനം ചെയ്തതായാണ് വിവരം.

പീതാംബരൻ ഉൾപ്പടെയുളള കേസിലെ ആദ്യ മൂന്നു പ്രതികളുടെ ഭാര്യമാർക്കാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ താത്ക്കാലിക നിയമനം നൽകിയിരുന്നത്. കൊലക്കസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ പഞ്ചായത്ത് ഇടപ്പെട്ട് നിയമനം നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭം നടത്തി കൊണ്ടിരിക്കുന്നതിനിടെയാണ് മൂവരും ജോലി രാജി വെച്ചിരിക്കുന്നത്. ഇവരിൽ രണ്ടു പേർക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലും, ഒരാൾക്ക് സഹകരണ സംഘത്തിലും ജോലി വാഗ്ദാനം നൽകയതായാണ് വിവരം. പ്രതിപക്ഷനേതാവടക്കം സർക്കാരിനെ വിമർശിച്ച് രംഗത്തു വന്നതിനു പിന്നാലെയാണ് മൂവരും ജോലിയിൽ നിന്നും ഒഴിവായിരിക്കുന്നത്.

No comments