പാചകവാതക വിതരണ ഏജൻസികൾ അമിതമായി കടത്തുകൂലി ഈടാക്കരുത്: ജില്ലാ സപ്ലൈ ഓഫീസർ
കാസര്‍ഗോഡ്: ജില്ലയിലെ പാചക വാതക വിതരണ ഏജന്‍സികളില്‍നിന്നും വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ കടത്തുകൂലി 2017 മാര്‍ച്ച് നാലിന് പുതുക്കി നിശ്ചയിച്ച പ്രകാരം മാത്രമേ ഈടാക്കാവുവെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതുപ്രകാരം അഞ്ച് കിലോമീറ്റര്‍ വരെ കടത്തുകൂലി സൗജന്യമാണ്. അഞ്ച് മുതല്‍ 10 വരെ കിലോമീറ്റര്‍ പരിധിക്ക് 20 രൂപയും 10 മുതല്‍ 15 കിലോമീറ്റര്‍ വരെയുള്ള പരിധിയില്‍ 25 രൂപയും 15 കിലോമീറ്ററിന് മുകളില്‍ 25 രൂപയും തുടര്‍ന്ന് ഓരോ കിലോമീറ്ററിനും രണ്ട് രൂപാ നിരക്കില്‍ പരമാവധി 50 രൂപ വരെയും കടത്തുകൂലി ഈടാക്കാവുന്നതാണ്
പാചകവാതക വിതരണ ഏജന്‍സികള്‍ സിലിണ്ടറിന്റെ വിലയ്ക്ക് പുറമേ ബില്ലിംഗ് പോയിന്റില്‍നിന്നും നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ ഈടാക്കാവൂ.
No comments