Breaking News

പൂടംകല്ല് കുറുമാണത്ത് 13കാരൻ ഹൃദയാഘാതം മൂലം മരിച്ചു


പൂടംകല്ല്: കുറുമാണം പാറ കോളനിയിൽ 13 കാരൻ ഹൃദയാഘാതം മൂലം മരിച്ചു.മാധവൻ - യശോദ ദമ്പതികളുടെ മകൻ നികേഷാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് സംഭവം. ആട് പ്രസവിച്ചത് നോക്കാനിറങ്ങിയ അമ്മയുടെ കൂടെ മകനും പോയിരുന്നു. ആട്ടിൻ കുഞ്ഞിനെ വൃത്തിയ്ക്കാൻ തുണിയെടുക്കാൻ വീടിനുള്ളിൽ പോയ അമ്മ തിരിച്ചു വന്നപ്പോൾ മകൻ കൂട്ടിന് സമീപം വീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടൻ പൂടംകല്ല്  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. രാത്രി ഉറക്കം വരുന്നില്ലെന്ന് അമ്മയോട് പറഞ്ഞിരുന്നതായി പറയുന്നു. തുടർന്ന് ഏറെ വൈകിയാണ് നികേഷ് ഉറങ്ങിയത്. ഒരു മാസം മുമ്പ് നികേഷിന് കോവിഡ് പോസിറ്റീവായിരുന്നു. രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം തരം വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ധന്യ മാധവൻ, മധു മാധവൻ.

No comments