Breaking News

പി.ടി.എ യുടെ നേതൃത്വത്തിൽ ചുള്ളിക്കര ഗവ.എൽ.പി.സ്കൂളിലെ ഇരുപതോളം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ വിതരണം ചെയ്തു

ചുള്ളിക്കര: ചുള്ളിക്കര ഗവ.എൽ.പി.സ്കൂളിൽ പഠിക്കുന്ന ഇരുപതോളം കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. പി.ടി.എ യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ഫോണുകൾ സംഘടിപ്പിച്ചത്.പി.ടി.എ പ്രസിഡൻറ് കെ.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർ ശ്രീ.മമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്ആനിയമ്മ ജോൺ, അധ്യാപകരായ ശോഭ.പി, ഉണ്ണികൃഷ്ണൻ കെ   പി.ടി.എ പ്രതിനിധി സിജു ,ബാലൻ മൂകാംബിക ,ഗോപി കുറുമാണം ,അർഹരായ കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

No comments