ഡോ.രാജേഷ് കരിപ്പത്തിന് മികച്ച ഡോക്ടർക്കുള്ള അവാർഡ് കിനാവൂർ ഗവ.ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കലോഫീസറാണ്
കാഞ്ഞങ്ങാട്: കേരളാ ഗവ.ഹോമിയോ മെഡിക്കലോഫീസേര്‍സ് അസോസിയേഷന്റെ 2021 ലെ മികച്ച ഡോക്ടര്‍ക്കുള്ള കസര്‍ഗോഡ് ജില്ലാതല അവാര്ഡ് കിനാവൂര്‍ ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയിലെ മെഡിക്കലോഫീസര്‍
ഡോ.രാജേഷ് കരിപ്പത്തിന്.
ചികിത്സാരംഗത്തും, ഹോമിയോപ്പതിയുടെ പ്രചരണത്തിനും, സാമൂഹികപ്രതിബദ്ധതയ്ക്കും,ഹോമിയോഡിസ്‌പെന്‍സറികള്‍,ആശുപത്രി എന്നിവയുടെ വികസനത്തിന് മുതല്‍കൂട്ടായ സംഭാവനകള്‍ എന്നിവ കൂടാതെ രണ്ടു അന്തര്‍ദേശീയ ശാസ്ത്ര സമ്മേളനങ്ങളില്‍ 'ഡങ്കിപ്പനി ചികിത്സയില്‍ ഹോമിയോപ്പതിയുടെ ഫലപ്രാപ്തി'എന്നവിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ എന്നീ നേട്ടങ്ങള്‍ക്കാണ് അവാര്‍ഡ്.
ഹോമിയോപ്പതി വകുപ്പ് സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച 'സീതാലയം','സദ്ഗമയ' എന്നീപദ്ധതികളുടെ വിവര, വിദ്യാഭ്യാസ ,ബോധന പരിപാടിയായ ''ആരോഗ്യപധം'' -സീതാലയം','സദ്ഗമയ' സന്ദേശവാഹനയാത്ര, 2017 ഒക്ടോബര്‍ 22 മുതല്‍ 24 വരെ മഞ്ചേശ്വരത്തു നിന്നും തൃക്കരിപ്പൂര്‍ വഴി കാഞ്ഞങ്ങാട് വരെ ആയിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇതിന്റെ ആസൂത്രണവും , കണ്‍വീനര്‍ എന്ന നിലയില്‍ മികച്ച മേല്‍നോട്ടവും ചെയ്തത് ഡോ.രാജേഷ് കരിപ്പത്തായിരുന്നു. കേരളത്തിലെ ഹോമിയോപ്പതി വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഹോമിയോപ്പതിയുടെ പ്രചരണത്തിനായി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഹോമിയോപ്പതിക്ക് ഇത് മുതല്‍ക്കൂട്ടാവുകയും ചെയ്തു.
2017 സപ്തംബര്‍ 18,19 തീയ്യതികളില്‍കോട്ടയം സെന്റ് തോമസ് പാലാ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം സംഘടിപ്പിച്ച ICTAM(International Conferance On Traditional And Alternative Medicine) എന്ന ശാസ്ത്ര സമ്മേളനത്തില്‍ ''ഡങ്കിപ്പനിയെ നിയന്ത്രിക്കുന്നതില്‍ ഹോമിയോപ്പതി മരുന്നുകളുടെ ഫലപ്രാപ്തി''('Effectiveness Of Homeopathic medicine For the management of Dengue fever') എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ.രാജേഷ് കരിപ്പത്തു പ്രബന്ധം അവതരിപ്പിച്ചു.
2019 ഫെബ്രുവരി 15 മുതല്‍ 19 വരെ കേരള സര്‍ക്കാര്‍ തിരുവനന്തപുരത്തു വെച്ച് ഇദംപ്രദമായി സംഘടിപ്പിച്ച അന്തര്‍ദേശീയ 'ആയുഷ്‌കൊങ്ക്‌ളെവ്'ഇല്‍ (International Ayush Conclave ) കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയെ പ്രതിനിധീകരിച്ചുകൊണ്ട് ''ഡങ്കിപ്പനിയെ നിയന്ത്രിക്കുന്നതിലും പ്ലാറ്റലേറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലും ഹോമിയോപ്പതി മരുന്നുകളുടെ ഫലപ്രാപ്തി''( 'Effectivness of Homeopathic Medicine for managing symptoms and increasing platelet count in dengue fever )എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ.രാജേഷ് കരിപ്പത്തു പ്രബന്ധം അവതരിപ്പിച്ചു.
കാസര്‍ഗോഡ് ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഹോമിയോപ്പതി വകുപ്പില്‍ നിന്നും, ഹോമിയോപ്പതി മേഖലയില്‍ നിന്നും അന്തര്‍ദേശീയ ശാസ്ത്ര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. 2011 മുതല്‍ 2015 വരെ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ വാതസംബന്ധമായ രോഗങ്ങള്‍ക്കുള്ള സ്‌പെഷല്‍ ഓ.പി ,2017-18 സാമ്പത്തിക വര്‍ഷത്തിലെ 'ആയുഷ് ഹോലിസ്റ്റിക് സെന്റര്‍ '(യോഗയും,ഹോമിയോപ്പതിയും ചേര്‍ത്തുള്ള ചികിത്സാ പദ്ധതി), 2020ല്‍ നീലേശ്വരം എന്‍.കെ.ബി.എം.ഗവ.ഹോമിയോ ആശുപത്രിയിലെ 'വയോജന പരിപാലന കേന്ദ്രം' എന്നീപദ്ധതികളുടെ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചു. കണ്‍വീനറായുള്ള എല്ലാ പദ്ധതിയുടെയും കാര്യക്ഷമമായുള്ള നടത്തിപ്പ് അവാര്‍ഡിനായി പരിഗണിച്ചു.
2015 മുതല്‍ 2018 വരെ കാഞ്ഞങ്ങാട് വ്യാവാരവ്യവസായി ഏകോപനസമിതിയും, ജില്ലാഹോമിയോ ആശുപത്രിയും സംയുക്തമായി ചേര്‍ന്ന് വിപുലമായി സംഘടിപ്പിച്ച തുടര്‍ച്ചയായി 4 ദിവസങ്ങളോളം നീണ്ടുനിന്ന ഡങ്കിപ്പനിയുടെ പ്രതിരോധമരുന്നു വിതരണത്തിനുള്ള മേല്‍നോട്ടം വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാഹോമിയോ ആശുപത്രിയുടെ വികസനത്തിന് വേണ്ടി പ്രത്യേകം 'വികസന രേഖ' തയ്യാറാക്കി നല്കി.വിവിധ ആരോഗ്യമാസികകളില്‍ ലേഖനങ്ങള്‍ എഴുതി. ചികില്‍ത്സയിലെയും,ചികില്‍സേതര മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച തു അവാര്‍ഡിന് അര്‍ഹനാക്കി. 20121 ജൂണ്‍ 27ന് തൃശൂരില്‍ വെച്ച് നടന്ന കേരളാ ഗവ.ഹോമിയോ മെഡിക്കലോഫീസേര്‍സ് അസോസിയേഷന്റെ 30-ാമത് സംസ്ഥാന സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ഡോ.രാജേഷ് കരിപ്പത്ത് ഇപ്പോൾ കാഞ്ഞങ്ങാടാണ് താമസം. ഭാര്യ മായാരാജേഷ് വെള്ളരിക്കുണ്ട് സ്വദേശിനിയാണ്. ശ്രീരാം കരിപ്പത്ത്, സിദ്ധാർത്ഥ് കരിപ്പത്ത് എന്നിവരാണ് മക്കൾ.
No comments