റോഡരികില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വസ്തുക്കളുണ്ടോ? വാട്‌സ്ആപ്പിലൂടെ പരാതി നല്‍കാം ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ 9188961391 എന്ന നമ്പറിലേക്ക് ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം
കാസർകോട്: സുഗമമായ വാഹനയാത്രക്ക് തടസമാകുന്ന പോസ്റ്റുകളോ മരങ്ങളോ റോഡരികില്‍ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. ഇതിനായി ഏത് സ്ഥലത്താണോ അപകടമുള്ളത് അവിടെ നിന്നുള്ള ഫോട്ടോ സ്ഥല വിവരങ്ങള്‍ സഹിതം വാട്‌സ് ആപ്പ് ചെയ്യണം. ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ 9188961391 എന്ന നമ്പറിലേക്ക് ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ജൂലൈ 14വരെ ജനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
റോഡരികുകളിലുള്ള കാഴ്ചകള്‍ മറക്കുന്ന വസ്തുക്കള്‍ ആണ് നിരത്തുകളില്‍ അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ജില്ലയിലെ എല്ലാ റോഡുകളിലും യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് ജനങ്ങള്‍ക്ക് ഫോട്ടോ സഹിതം പരാതി നല്‍കാന്‍ അവസരമൊരുക്കിയത്.
No comments