Breaking News

ജില്ലാ സ്പോർട്സ് അക്കാദമിയിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു ജൂലൈ 16ന് പെരിയ ജവഹർ നവോദയ സ്‌റ്റേഡിയത്തിലാണ് പരിപാടി


കാസർകോട്: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്ക് സ്‌കൂൾ, പ്ലസ് വൺ, കോളേജ് തലങ്ങളിലുള്ള കായിക താരങ്ങളുടെ ജില്ലാതല തിരഞ്ഞെടുപ്പ് 16-ന് നടക്കും. രാവിലെ എട്ടിന് പെരിയ ജവഹർ നവോദയ സ്‌റ്റേഡിയത്തിലാണ് പരിപാടി.


അത്‌ലറ്റിക്, ഫുട്‌ബോൾ, വോളിബോൾ ഇനങ്ങളിലാണ് തിരഞ്ഞെടുപ്പ്. പങ്കെടുക്കുന്ന കായിക താരങ്ങൾ 24 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.


ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷ പ്രവേശനം ആഗ്രഹിക്കുന്നവർക്കുമാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

No comments