വ്യാപാരികളുടെ പ്രതിഷേധ കടയടപ്പ് സമരം ആരംഭിച്ചു
കോഴിക്കോട് | കൊവിഡിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള കടയടപ്പ് സമരം സംസ്ഥാനത്ത് ആരംഭിച്ചു. ഹോട്ടലുകള്‍ അടക്കമുള്ള കടകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. അവശ്യ വസ്്തുക്കള്‍ വില്‍ക്കുന്ന കടകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറിന് ആരംഭിച്ച സമരം വൈകിട്ട് അഞ്ച് വരെ നീണ്ടുനില്‍ക്കും. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരവും നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ഇന്നതേത്ത് സൂചന സമരമാണെന്നും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.
No comments