Breaking News

തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിനം കഴിഞ്ഞ പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍ പെട്ടവര്‍ക്ക് കിട്ടാനുള്ള കൂലി ഉടന്‍ വിതരണം ചെയ്യണം: എകെഎസ് ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍


രാജപുരം:  തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിനം കഴിഞ്ഞ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പട്ടവര്‍ക്ക് കിട്ടാനുള്ള കൂലി ഉടന്‍ വിതരണം ചെയ്യണമെന്ന് എകെഎസ് ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ ആവശ്യപ്പെട്ടു. 2020 21 വര്‍ഷത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കിയിരുന്നു തൊഴിലുറപ്പില്‍ പണിയെടുക്കുന്ന ഭൂരിഭാഗം തൊഴിലാളികള്‍ക്കും നൂറിലധികം തൊഴില്‍ എടുത്തിട്ടും  ഇതുവരെയായി കൂലി തൊഴിലാളികള്‍ക്ക് നല്‍കില്ല. തൊഴിലുറപ്പ് മേഖലയില്‍ പണിയെടുത്ത് ഉപജീവനം കണ്ടെത്തുന്ന പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കൂലി ലഭിക്കാത്തതിനാല്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊഴിലാളികള്‍ക്ക് കിട്ടാനുള്ള കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

No comments