വെള്ളരിക്കുണ്ട് താലൂക്ക് ഡെവലപ്പ്മെൻ്റ് സഹകരണ സംഘത്തിൻ്റെ നവീകരികരിച്ച ഓഫീസ് ചിറ്റാരിക്കാലിൽ പ്രവർത്തനമാരംഭിച്ചു
ചിറ്റാരിക്കാൽ: വെള്ളരിക്കുണ്ട് താലൂക്ക് ഡെവലപ്പ്മെൻ്റ് സഹകരണ സംഘത്തിൻ്റെ നവീകരികരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ ഓൺലൈനിലൂടെ നിർവ്വഹിച്ചു. ഓഫീസിൻ്റെ നാടമുറിച്ച് ഔദ്യോഗിക ഉദ്ഘാടനം കാസർഗോഡ് ജോയിൻ്റ് രജിസ്ട്രാർ രമ വി നിർവ്വഹിച്ചു. യോഗത്തിൽ സംഘം പ്രസിഡണ്ട് ഫിലോമിന ജോണി അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ നിർവ്വഹിച്ചു.ആദ്യ വായ്പാ വിതരണം ജോയിൻ്റ് രജിസ്ട്രാർ കാസർഗോഡ് രമ വി നൽകി.അസി. രജിസ്ട്രാർ വെള്ളരിക്കുണ്ട് വി.ടി തോമസ് നിക്ഷേപ സമാഹരണം സ്വീകരിച്ചു.വി.സുനിൽകുമാർ ,കെ കൃഷ്ണൻ, ജയരാജ്.കെ.കെ, മോഹനൻ പി കെ, ബിനോയ് തോട്ടം, ചെറിയാൻ മടുക്കാങ്കൽ, സിജി കട്ടക്കയം ,ഷിജോ നഗരൂർ, പ്രകാശൻ .പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജി ജോ പി ജോസഫ് സ്വാഗതവും ,ജസി ടോം നന്ദിയും പറഞ്ഞു.
No comments