Breaking News

ജീവനക്കാർക്ക് കോവിഡ് കാഞ്ഞങ്ങാട് നഗരസഭ താൽക്കാലികമായി അടച്ചിടുന്നു


നഗരസഭയിലെ പതിനൊന്ന് ജീവനക്കാർക്കും ഒരു കൗൺസിലർക്കും കോവിഡ് പോസറ്റീവ് സ്ഥീരികരിച്ചതാടെ  ഓഫിസ് താൽക്കാലികമായി അടച്ചിടുന്നതായി ചെയർപേഴ്സൺ കെ വി. സുജാത അറിയിച്ചു.രണ്ടു ദിവസം അടച്ചിട്ട് അണുനശീകരണം ചെയ്ത ശേഷം കർശന നിയന്ത്രണങ്ങളോടെ മാത്രമേ ഓഫിസ് തുറന്നു പ്രവർത്തിക്കുകയുള്ളൂ. ഒഴിച്ചുകൂടാനാവാത്ത  ആവശ്യങ്ങൾക്ക് അല്ലാതെ പൊതുജനങ്ങൾക്ക് നഗരസഭ ഓഫിസിൽ പ്രവേശനം നൽകുകയില്ല.കൂടാതെ ടോക്കൺ സിസ്റ്റം നടപ്പിലാക്കാക്കാനും തീരുമാനിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക്ക്, സ്ഥിരം സമിതി ചെയർമാൻമാരായ സി ജാനകിക്കൂട്ടി, പി അഹമ്മദലി, കെ.വി സരസ്വതി, കെ അനീശൻ, കെ.വി മായാകുമാരി, അസിസ്റ്റൻ്റ് എഞ്ചിനീയർ റോയി മാത്യു, ഹെൽത്ത് സൂപ്പർവൈസർ അരുൾ പി സൂപ്രണ്ട് രമേശൻ.സി എന്നിവർ പങ്കെടുത്തു.

No comments