ബളാൽ പഞ്ചായത്ത് വെള്ളരിക്കുണ്ട് പി എച്ച് സി പരിധിയിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് ബളാൽ ഗവ.ഹൈസ്ക്കൂളിൽ വച്ച് വാക്സിൻ നൽകും
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് വെള്ളരിക്കുണ്ട് പി എച്ച് സി പരിധിയിൽ 60 വയസിന് മുകളിൽ പ്രായമുള്ള ആരെങ്കിലും കോവിഷീൽഡ് വാക്സിൻ (ഫസ്റ്റ് ഡോസ്, സെക്കന്റ് ഡോസ് ഏതായാലും ) എടുക്കാൻ ബാക്കിയുണ്ടെങ്കിൽ ഇന്ന് (ഓഗസ്റ്റ് 14) ശനിയാഴ്ച രാവിലെ 10.30 മണിക്ക് ബളാൽ ഹൈസ്കൂളിൽ എത്തി ചേർന്ന് വാക്സിൻ എടുക്കാവുന്നതാണ്. ഇവർക്ക് വന്നയുടൻ വാക്സിൻ എടുത്ത് പോകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 1, 2, 3, 4, 13, 14, 15 ,16 വാർഡ് പരിധിയിൽ ആരും ബാക്കിയില്ല എന്ന് എല്ലാ ജാഗ്രത സമിതികളും ഉറപ്പാക്കേണ്ടതാണ്. ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അതിന്റെ കാരണം വാർഡ് സമിതി / ആരോഗ്യ പ്രവർത്തകർ അറിയിക്കേണ്ടതാണ്. ബാക്കിയുള്ളവരുടെ ലിസ്റ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താൽ നന്നായിരിക്കും. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിയെന്ന് രാവിലെ 11 മണിക്ക് മുൻപ് ഉറപ്പാക്കേണ്ടതാ
No comments