ചിങ്ങം ഒന്ന് കർഷകവന്ദന ദിനം: ബളാൽ അരിങ്കല്ലിലെ ക്ഷീരകർഷകനെ ആദരിച്ച് കർഷകമോർച്ച
വെള്ളരിക്കുണ്ട്: ചിങ്ങം ഒന്ന് കർഷകവന്ദന ദിനത്തിൻ്റെ ഭാഗമായി കർഷകമോർച്ചയുടെ നേതൃത്വത്തിൽ ബളാൽ അരിങ്കല്ലിലെ പ്രമുഖ ക്ഷീരകർഷകനായ പി.കെ.സുധാകരനെ ആദരിച്ചു.കർഷകമോർച്ച കാസറഗോഡ് ജില്ലാ പ്രസിഡൻറ് വി.കുഞ്ഞിക്കണ്ണൻ പൊന്നാടയണിച്ചു.
ബി.ജെ.പി.കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മധു ആദരപത്രം കൈമാറി. ബി.ജെ.പി.ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കുഞ്ഞിരാമൻ അധ്യക്ഷനായി.
No comments