Breaking News

രാജീവ്‌ഗാന്ധി സദ്ഭാവന ദിനത്തിൽ സ്നേഹത്തിന്റെ സന്ദേശവുമായ് മാലോം യൂത്ത് ബ്രിഗെഡ് മണ്ണിടിച്ചിൽ ഭീഷണി നേരിട്ട വീടിന് രക്ഷകരായ് യൂത്ത് ബ്രിഗെഡ്


മാലോം: കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞു വീണ് വീടിനു ഭീക്ഷണിയായ മണ്ണ് യൂത്ത് ബ്രിഗെഡ്ന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.ബളാൽ പഞ്ചായത്തിലെ പന്ത്രണ്ടാo വാർഡിൽ പെട്ട മുരളിയുടെ വീടിന് പിൻവശത് കനത്ത മഴയെ തുടർന്ന് മണ്ണ് ഇടിഞ്ഞു വീണത് യൂത്ത് ബ്രിഗെഡ് അംഗങ്ങൾ  നീക്കം ചെയ്തു. ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം സ്ഥലം സന്ദർശിച്ചു. യൂത്ത് കോൺഗ്രസ്‌ന്റെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം പറഞ്ഞു. പഞ്ചായത്ത്‌ അംഗം ശ്രീജ, ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട്, ഡാർലിൻ ജോർജ് കടവൻ,ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ്‌ സിബിച്ചൻ പുളിങ്കാല,സോമേഷ്, ബിജു ചുണ്ടക്കാട്ട്, സുബിത് ചെമ്പകശെരി, അമൽ പാരത്താൽ, ഷിജോ തെങ്ങും തോട്ടം, ജോർജ് ഓഷിൻ,അപ്പച്ചൻ വടക്കേൽ, കുര്യൻ മുളന്താനം, അപ്പച്ചൻ വടക്കേൽ എന്നിവർ നേതൃത്വം നൽകി.

No comments