പാണത്തൂർ പള്ളിക്കാലിൽ അബദ്ധത്തിൽ കിണറ്റിൽ വീണ കുട്ടികളെ രക്ഷിച്ച കെ.സി കുമാരനെ ബി.ജെ.പി അനുമോദിച്ചു
പാണത്തൂർ : കിണറ്റിൽ വീണ് മുങ്ങിത്താഴുകയായിരുന്ന രണ്ട് കുട്ടികളെ സാഹസികമായി രക്ഷപെടുത്തിയ പാണത്തൂർ പള്ളിക്കാലിലെ കെ സി കുമാരനെ ബി ജെ പി നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു.കുമാരന് ഓണക്കോടിയും നൽകി.വെള്ളത്തിൽ വീണ് പരിക്കേറ്റ കുട്ടികളേയും നേതാക്കൾ സന്ദർശിച്ചു.ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്രസറളായ, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ സുരേഷ്, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം. ഷിബു, ബി.എം.എസ് മേഖലാ പ്രസിഡൻ്റ് ജി രാമചന്ദ്രൻ എന്നിവരാണ് കുമാരനെ വീട്ടിലെത്തി അനുമോദിച്ചത്
No comments