Breaking News

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു


തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 5നും 6.30നും ഇടയ്ക്കാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്, ഷാഹിദയെ കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് കുത്തേറ്റിരിക്കുന്നത്. പൊലീസ് ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

No comments