Breaking News

മലയോരത്തെ റോഡുകളുടെ ശോചനീയാവസ്ഥ: യൂത്ത്ലീഗ് മൗക്കോട് പ്രതിഷേധ ധർണ്ണ നടത്തി


കുന്നുംകൈ: മലയോര മേഖലയിലെ പ്രധാന റോഡായ ചെറുവത്തൂർ -ചീമേനി - ഓടക്കൊല്ലി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വെസ്റ്റ് -എളേരി പഞ്ചായത്ത് കമ്മിറ്റി മൗക്കോട് പെറലത്ത് പ്രതിഷേധ ധർണ്ണ നടത്തി. മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: എം.ടി പി കരീം  ഉൽഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് എം.കെ.റാഷിദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജാതിയിൽ അസൈനാർ, മണ്ഡലം സെക്രട്ടറി ഉമ്മർ മൗലവി, ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് പി.സി ഇസ്മായിൽ, ഗ്ലോബൽ കെ.എം സി സി പ്രസിഡണ്ട് ടി.എച്ച് അബ്ദുൾ ഖാദർ, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി കെ.പി.അഹ്മദ് ഓട്ടപ്പടവ്, പുഴക്കര അബ്ദുറഹ്മാൻ, ഷിഹാബ് കാക്കടവ്, റാഹിൽ മൗക്കോട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി പെരുമ്പട്ട സ്വാഗതവും വൈസ് പ്രസിഡണ്ട് യൂനുസ് ഫൈസി നന്ദിയും പറഞ്ഞു.

No comments