Breaking News

വരഞ്ഞൂർ തട്ട് - കോട്ടപ്പാറ റോഡിൽ യാത്രാ ദുരിതം പേറി പ്രദേശവാസികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി


കിനാനൂർ കരിന്തളം പഞ്ചായത്തിലെ വരഞ്ഞുർ തട്ട് - കോട്ടപ്പാറ റോഡിൽ  ചെളി നിറഞ്ഞതിനാൽ ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന്  തക്കതായ പരിഹാരം കാണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചില വിലാണ് റോഡ് സോളിംഗ് പ്രവർത്തി നടത്തിയത്. എന്നാൽ ഇന്ന് ഇരുചക്രവാഹന മുൾപ്പെടെ ഈ റോഡിലൂടെ പോകാൻ പ്രയാസപ്പെടുകയാണ്. ആകെ ചെളിക്കുളമായ അവസ്ഥ.യുവമോർച്ച പ്രസിഡൻ്റ് കിരൺ രാജ്, സുജിത്ത് വരഞ്ഞുർ ,തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ചു. സനീഷ് വരഞ്ഞുർ, സുജിത്ത് വരഞ്ഞൂർ, രോഹിത്ത് വരഞ്ഞൂർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു'

റോഡിൻ്റെ മോശം അവസ്ഥ യ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു

No comments