Breaking News

സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ഇല്ല; തിരക്ക് ഒഴിവാക്കാൻ പൊലീസ് പരിശോധന




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ഇല്ല. മൂന്നാം ഓണത്തെ തുടർന്നാണ് ഇന്നത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. സ്വാതന്ത്ര്യ ദിനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയും വാരാന്ത്യ ലോക്ക്ഡൗൺ ഉണ്ടായിരുന്നില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരിടവേളക്കുശേഷം വീണ്ടും 17 ശതമാനത്തിനു മുകളിൽ എത്തിയത് ആശങ്ക വർധിപ്പിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതു ഇടങ്ങളിലെയും മാർക്കറ്റുകളിലെയും തിരക്ക് ഒഴിവാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും.


അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

No comments