തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച തീയേറ്ററുകള്‍ തുറക്കും: സ്‌കൂളുകള്‍ സെപ്റ്റംബര്‍ മുതല്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ യോഗം അനുമതിനല്‍കി. 50 ശതമാനം സീറ്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളാണ് തുറക്കുക. കോവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ കടകള്‍ക്കും,മാളുകള്‍ക്കും,റസ്റ്റോറന്റുകള്‍ക്കും സമയപരിധിയില്ലാതെ തുന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ കടകള്‍ക്ക് രാത്രി 8 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്.
പുതിയ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് 9 കേസുകള്‍ മത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.0.03 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 430 സജീവ കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്
No comments