Breaking News

"ആരുമില്ലാത്തവരായി ആരുമുണ്ടാവരുത് " അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ച് DYFI അട്ടക്കണ്ടം യൂണിറ്റ്

                                                           


\                    

ഒടയംചാൽ: നന്മയുടേയും കരുതലിൻ്റേയും തിരുവോണ ദിനത്തിൽ  അഗതിമന്ദിരത്തിലെ അന്തേവാസികളോടൊപ്പം ചേർന്ന് DYFl അട്ടക്കണ്ടം യൂണിറ്റിലെ പ്രവർത്തകർ .കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ അട്ടക്കണ്ടത്ത്  സ്നേഹഗിരി സിസ്റ്റേഴ്സ് നടത്തുന്ന ആംബ്രോസദൻവൃദ്ധമന്ദിരത്തിലെ 17 ഓളം  അന്തേവാസികൾക്ക് ഓണക്കോടി നൽകിയും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നുമാണ് പ്രവർത്തകർ ഇത്തവണ ഓണം ആഘോഷിച്ചത്. 

 ആംബ്രോസദൻ വൃദ്ധമന്ദിരത്തിൽ മുൻപ് ഭക്ഷണസാധനങ്ങൾക്ക്  ദൗർലഭ്യം വന്നപ്പോഴും സഹായവുമായെത്തിയത്  ഡിവൈഎഫ്ഐ ആണ്. ഓണക്കോടി വിതരണം  ഡിവൈഎഫ്ഐ കാസർഗോഡ് ജോയിന്റ് സെക്രട്ടറി അഡ്വ. ഷാലു മാത്യു നിർവഹിച്ചു. ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗവും കോടോം ബേളൂർ പഞ്ചായത്ത്‌ അംഗവുമായ ജഗന്നാഥ്‌ എം വി അധ്യക്ഷത വഹിച്ചു.  മേഖലാ സെക്രട്ടറി വി സജിത്ത് മുൻ ബ്ലോക്ക് സെക്രട്ടറി മധു കോളിയാർ, സിപിഐഎം ബ്രാഞ്ച്  സെക്രട്ടറി എം വി തമ്പാൻ,സി വി സേതുനാഥ്, രാജൻ വി,സൂരജ് എം, വിഷ്ണു, എന്നിവർ  സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി രാഹുൽ പി വി സ്വാഗതവും പ്രസിഡന്റ് അഭിനവ് വി വി നന്ദിയും പറഞ്ഞു. തുടർന്ന് പഞ്ചായത്തിലെ 9-)o വാർഡിലെ മുഴുവൻ  കിടപ്പുരോഗികൾക്കും  നിർധനരായ കുടുംബങ്ങൾക്കും  ഓണക്കോടി വിതരണം ചെയ്തു.

No comments