Breaking News

ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ 3 മരണം


ചെങ്ങന്നൂർ: ഇന്നലെ ചെങ്ങന്നൂർ വെൺമണിയിലുണ്ടായ സ്കൂട്ടർ അപകടത്തിൽ യാത്രക്കാരായ മൂന്ന് പേരും മരിച്ചു. മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പില്‍ ഗോപന്‍(22), ചെറിയനാട് പുത്തന്‍പുര തെക്കേതില്‍ അനീഷ്, മാമ്പ്ര പ്ലാന്തറയില്‍ ബാലു എന്നിവരാണ് മരിച്ചത്.

ഗോപൻ ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അനീഷും ബാലുവും ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ആഞ്ഞിലിച്ചുവട് ജംഗ്ഷനില്‍ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം എന്നു കരുതുന്നു

No comments