Breaking News

അജൈവ മാലിന്യം നീക്കം ചെയ്യൽ : ജില്ലയിൽ ഒന്നാമത് അജാനൂർ ഗ്രാമ പഞ്ചായത്ത്


അജാനൂർ : മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ശുചികരണയത്നത്തിൽ ഏറ്റവും കൂടുതൽ അജൈവ മാലിന്യം നീക്കം ചെയ്ത് അജാനൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമതായി. അജൈവമാലിന്യം നീക്കം ചെയ്യുന്നതിൽ റെകോർഡാണ് അജാനൂർ പഞ്ചായത്ത് സൃഷ്ടിച്ചിരിക്കുന്നത്. 174.48 ടൺ ( 1,74 ,480 Kg ) മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ജൂൺ 4, 5, 6 തീയ്യതികളിലാണ് പഞ്ചായത്തിലെ 23 വാർഡുകളിലും ശുചികരണ പ്രവർത്തനങ്ങൾ നടന്നത്. അതിന്റെ ഭാഗമായി വീടുകളിൽ നിന്ന് ചെരിപ്പ് ,ബാഗ് ,തുണി ,പ്ലാസ്റ്റിക് , സിമന്റ് ചാക്ക് , ബൾബുകൾ, കണ്ണാടി ചില്ലുകൾ, കുപ്പി തുടങ്ങി എല്ലാവിധ മാലിന്യങ്ങളും ശേഖരിച്ച് പഞ്ചായത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്നും ഹരിതകർമ്മസേന അംഗങ്ങൾ തരംതിരിച്ച് കീൻകേരള കമ്പനിക്ക് കൈമാറി. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതി അംഗങ്ങളും ഹരിത കർമ്മസേന അംഗങ്ങളുമാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്. ഇതുമായി ബന്ധപ്പെട്ട് സഹകരിച്ച മുഴുവൻ ജനങ്ങളോടും നന്ദി അറിയിക്കുന്നു. ആഗസ്റ്റ് മാസത്തിൽ കുപ്പികളും ചില്ലുകളും ശേഖരിക്കാനാണ് ഹരിത കർമ്മസേന തീരുമാനിച്ചിട്ടുള്ളത് അതുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അഭ്യർത്ഥിച്ചു.

No comments