Breaking News

ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമരപരിപാടികൾ നിർത്തിവെച്ചതായി വ്യാപാരികൾ




തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികൾ നിർത്തിവെച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ലോക്ക്ഡൗൺ ഇളവുകൾ നിയമസഭയിൽ പ്രഖ്യാപിക്കുമെന്നും കടകൾ 6 ദിവസം തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചതായും സംസ്ഥാന അധ്യക്ഷൻ ടി നസറുദ്ദീൻ പറഞ്ഞു.

ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനമായത്. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച്ച മാത്രമാക്കും. ഞായർ ഒഴികെയുള്ള ആറു ദിവസവും കടകൾ തുറക്കാൻ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും മൂന്നാം ഓണ ദിനത്തിലും (അവിട്ടം) ലോക്ക്ഡൗൺ ഉണ്ടാകില്ല. എന്നിങ്ങനെയാണ് തീരുമാനം.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ നടത്തും.

No comments