Breaking News

ഒടയംചാൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് എടിഎം തകർത്ത് കവർച്ചാ ശ്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ


ഒടയംചാൽ: ഇന്ത്യൻ ഓവർസീസ് ബാങ്ക് എടിഎം തകർത്ത് കവർച്ചാ ശ്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.  കോടോത്ത് മേക്കോടോം  കോളനിയിലെ കെ. ശ്രീരാജി (21)നെയാണ്  അമ്പലത്തറ  ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്. ഐ മധുസൂദനൻ മടിക്കൈ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈ മാസം 20ന് പുലർച്ചെ മൂന്നരയോടെയാണ് കവർച്ചാശ്രമം നടന്നത്. യുവാവിൻ്റെ ചിത്രം സി. സി. ടി. വിയിൽ പതിഞ്ഞതോടെ ഇത് പ്രചരിപ്പിച്ചതിനെ തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.  ഒടയംചാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അറസ്റ്റിലായ ശ്രീരാജിനെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു.

No comments